26കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് ബന്ധങ്ങളിലെ 'പരീക്ഷണം' കാരണമെന്ന് കണ്ടെത്തൽ

By Web Team  |  First Published May 17, 2024, 5:11 PM IST

ലഹരി മരുന്നുകളായ കൊക്കെയ്ൻ, ജിഎച്ച്ബി എന്നിവ ഉപയോ​ഗിച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമെന്നും പൊലീസ് പറയുന്നു.


ലണ്ടൻ: ബ്രിട്ടനിൽ 26 കാരി കൊല്ലപ്പെ‌ട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായി പൊലീസ്. നർത്തകിയായ ജോർജിയ ബ്രൂക്കിന്റെ മരണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. കാമുകനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.  മരണത്തിലേക്ക് നയിച്ചത് സെക്‌സ് ഗെയിമാണെന്ന് പൊലീസ് പറഞ്ഞു. 2022 ഫെബ്രുവരി 2 ന് യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലെ വീട്ടിലായിരുന്നു സംഭവം. ബ്രൂക്കിന്റെ മരണത്തിന് പിന്നാലെ 31 കാരനായ കാമുകൻ ലൂക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു.

ലഹരി മരുന്നുകളായ കൊക്കെയ്ൻ, ജിഎച്ച്ബി എന്നിവ ഉപയോ​ഗിച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമെന്നും പൊലീസ് പറയുന്നു. ബ്രൂക്ക് ബോധരഹിതയായതിനെത്തുടർന്ന് കാമുകൻ പരിഭ്രാന്തരായി എമർജൻസി സർവീസുകളെ വിളിക്കുകയും അവളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എങ്കിലും ഹൃദയസ്തംഭനത്തെ തുടർന്ന് ബ്രൂക്ക് മരിച്ചു.

Latest Videos

അവളുടെ മരണശേഷം കാണാതായ കാമുകനെ ആശുപത്രിക്ക് സമീപത്തെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ചാറ്റ് വിവരങ്ങളിൽ നിന്നാണ് പരീക്ഷണാത്മകമായ രീതിയിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന കാര്യം വ്യക്തമായത്. ഇരുവരും നേരത്തെയും സമാനമായ രീതിയിൽ ബന്ധപ്പെട്ടിരുന്നു. ജോർജിയ ബ്രൂക്സാണ് മുൻകൈയെടുത്തതെന്നും സന്ദേശങ്ങളിൽ വ്യക്തമായി. 

നർത്തകിയുടെ മരണം കൊലപാതകമാണെന്ന് യുകെ കോടതി വ്യക്തമാക്കി. കൊലപാതകം നടത്താൻ കാമുകൻ ആ​ഗ്രഹിച്ചതിന് തെളിവില്ലെങ്കിലും അമിതമായ ബലപ്രയോഗം നടത്തിയതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാണെന്ന് കോടതി പറഞ്ഞു. കഴുത്തിൽ ശക്തിയോടെയുള്ളതും നീണ്ടുനിൽക്കുന്നതുമായ അമർത്തലാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.  ബന്ധത്തിൽ കാനൻ ഉടമമനോഭാവം ഉള്ളയാളായിരുന്നുവെന്നും ബ്രൂക്കിനെ അമിതമായി നിയന്ത്രിച്ചിരുന്നുവെന്നും വിചാരണക്കിടെ അമ്മ പറഞ്ഞു.

2021 ൽ കാനനുമായി ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം മകളുടെ സ്വഭാവം മാറിയെന്നും അവർ ആരോപിച്ചു. അതേസമയം, കാനൻ കാമുകിയെ നന്നായി പരി​ഗണിച്ചിരുന്ന വ്യക്തിയാണെന്ന് സഹോദരൻ പറഞ്ഞു. യുവ നർത്തകിയുടെ മരണം ഇത്തരം ലൈംഗിക രീതികൾക്കെതിരെ ശക്തമായ സന്ദേശമാണെന്നും യുകെ കൊറോണർ ഫറഞ്ഞു.  

click me!