രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന നാഷനൽ ഹെൽത്ത് സർവീസസിനായി 1,000 പൗണ്ട് സമാഹരിക്കാൻ മൂർ നടത്തിയ ചലഞ്ച് ലോകശ്രദ്ധ നേടിയിരുന്നു.
ലണ്ടൻ: ബ്രിട്ടനിൽ ലോക്ക്ഡൗണ്‍ ഹീറോ എന്ന് അറിയിപ്പെടുന്ന ക്യാപ്റ്റൻ ടോം മൂർ(100) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്നു ബെഡ്ഫഡ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഞായറാഴ്ചയാണു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന നാഷനൽ ഹെൽത്ത് സർവീസസിനായി 1,000 പൗണ്ട് സമാഹരിക്കാൻ മൂർ നടത്തിയ ചലഞ്ച് ലോകശ്രദ്ധ നേടിയിരുന്നു. നൂറാം വയസിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാർഡൻ നടന്നു തീർക്കുമെന്നായിരുന്നു ശാരീരികമായി നടക്കുവാൻ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം എടുത്ത വെല്ലുവിളി. വെല്ലുവിളി പൂർത്തിയാക്കിയപ്പോൾ ലഭിച്ചത് 3.2 കോടി പൗണ്ട്. തുടർന്നു സർ പദവി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയിലും ബർമ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റൻ ടോം. അദ്ദേഹത്തിന് ചലഞ്ചിലൂടെ 800,000 ൽ അധികം പേരിൽ നിന്നും അദ്ദേഹത്തിന് സംഭാവനകള്‍ നല്കി. റിയോ ഫെർഡിനാന്റ്, ഡെബോറ മീഡൻ എന്നിവരുൾപ്പെടെയുള്ള ഉന്നത വ്യക്തികളിൽ നിന്നുള്ള പിന്തുണ അദ്ദേഹത്തിനും ലക്ഷ്യത്തിലേക്കുള്ള കുതിപ്പിനും പ്രോത്സാഹനമേകി.