റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു.8 മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനക്കിന്റെ പാർട്ടി പിന്നിട്ട് നിൽകുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് 8 മാസം കാലാവധി ബാക്കി നിൽക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
ഇന്ത്യൻ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു. അതേ സമയം, അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് നിലവിൽ വ്യക്തമായ മേൽക്കൈയുണ്ട്. സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് സ്റ്റാർമർ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നും സ്റ്റാർമർ പ്രതികരിച്ചു.
പുണെയിൽ 17കാരൻ ഓടിച്ച കാറിടിച്ച് 2 പേർ കൊല്ലപ്പെട്ട കേസ്: പ്രതിയുടെ ജാമ്യം ജുവനൈൽ കോടതി റദ്ദാക്കി