പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ചില കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായപ്പോൾ, ചില വീടുകൾക്ക് വിള്ളലുണ്ടായി.
ഹവാന: ചുഴലിക്കാറ്റ് വിതച്ച നാശത്തിന് പിന്നാലെ ക്യൂബയിൽ തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് കിഴക്കൻ ക്യൂബയിലാണ്. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി.
യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടലോം മാസോയിൽ നിന്ന് 40 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സാന്‍റിയാഗോ ഡി ക്യൂബ, ഹോൾഗുയിൻ, ഗ്വാണ്ടനാമോ തുടങ്ങിയ വലിയ നഗരങ്ങളിൽ ഉൾപ്പെടെ ക്യൂബയുടെ കിഴക്കൻ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ചില കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായപ്പോൾ, ചില വീടുകൾക്ക് വിള്ളലുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
undefined
കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട റാഫേൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ ക്യൂബയിൽ കഴിഞ്ഞയാഴ്ച വെള്ളപ്പൊക്കമുണ്ടായി. നൂറു കണക്കിന് വീടുകൾ തകർന്നു. സാമ്പത്തിക പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും രൂക്ഷമായി വലയ്ക്കുന്നിനിടെയാണ് ഇരുട്ടടിയായി ചുഴലിക്കാറ്റെത്തിയത്. 50000ത്തോളം പേരാണ് ഹവാനയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിയത്. ഹവാനയിലെ തെക്കൻ തീരദേശ നഗരമായ ബട്ടാബനോയിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് റോഡ് ഗതാഗതം നിലച്ചു. മണിക്കൂറിൽ 345 കിലോമീറ്റർ വേഗതയിലാണ് റാഫേൽ ക്യൂബയിൽ ആഞ്ഞടിച്ചത്. പടിഞ്ഞാറൻ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്.
മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്‍റെ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം