കൊല്ലപ്പെട്ടത് യുഎസ് 58 കോടി തലയ്ക്ക് വിലയിട്ട ഹി​സ്ബു​ള്ള ക​മാ​ൻഡ​ർ, ഇ​സ്രയേൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 3 മരണം

By Web Team  |  First Published Sep 21, 2024, 8:49 AM IST

1983 ൽ ലെബനനിൽ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ബോംബ് സ്ഫോടനങ്ങളിൽ പങ്കാളിയായ ഇ​ബ്രാ​ഹിമിന്‍റെ തലയ്ക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1980-കളിൽ അമേരിക്കൻ, യൂറോപ്യൻ വംശജരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിലും അക്വിൽ ഉൾപ്പെട്ടിരുന്നു. 


ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ  കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അമേരിക്ക 58 കോടി തലയ്ക്ക് വിലയിട്ട തീവ്രവാദിയാണ്  ഇ​ബ്രാ​ഹിം അ​ക്വി​ൽ.   

1980ക​ളി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഇ​ബ്രാ​ഹിം ഭാ​ഗ​മാ​കു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ബ്രാ​ഹിം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.  വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ബ്രാ​ഹിമിനു പ​ങ്കു​ള്ള​താ​യും ഇ​സ്രയേ​ൽ ആ​രോ​പി​ക്കു​ന്നു. 1983 ൽ ലെബനനിൽ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ബോംബ് സ്ഫോടനങ്ങളിൽ പങ്കാളിയായ ഇ​ബ്രാ​ഹിമിന്‍റെ തലയ്ക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1980-കളിൽ അമേരിക്കൻ, യൂറോപ്യൻ വംശജരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിലും അക്വിൽ ഉൾപ്പെട്ടിരുന്നു. 

Latest Videos

കഴിഞ്ഞ വെള്ളിയാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള സൈനിക കമാൻഡറടക്കം കൊല്ലപ്പെടുന്നത്. നേരത്തെ ലെബനിൽ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്.  2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ഇതിനിടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നിരവധി ഇടങ്ങളിൽ വോക്കി ടോക്കികളും  പൊട്ടിത്തെറിച്ചു.   പേജർ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലടക്കം കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.  വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കുമെന്ന വാർത്ത ഞെട്ടലോടെയാണ് പുറത്ത് വന്നത്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.  

Read More : 19-ാം ജന്മദിനം ആഘോഷിച്ച് മടങ്ങവേ കാർ നിയന്ത്രണം വിട്ടു, ഗാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി; ദാരുണാന്ത്യം

click me!