2020ലാണ് ഡോയൽ ഗർഭം ധരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ആറാം മാസത്തിൽ ശാരീരിക ബുദ്ധിമുട്ടികളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോയൽ ഒരു കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അതിജീവിച്ചില്ല.
വാഷിങ്ടൺ: 22 ദിവസത്തെ വ്യത്യാസത്തിൽ വിവിധ ആശുപത്രികളിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നൽകി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നൽകുന്നത്. നിർഭാഗ്യവശാൽ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടർമാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയൽ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നൽകിയത്.
2020ലാണ് ഡോയൽ ഗർഭം ധരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ ആറാം മാസത്തിൽ ശാരീരിക ബുദ്ധിമുട്ടികളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോയൽ ഒരു കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അതിജീവിച്ചില്ല. ഈ സമയത്ത്, രണ്ടാമത്തെ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ഡോയ്‌ലിനോട് പറഞ്ഞു. എന്നാൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനാവുമെന്നാണ് ഡോയൽ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ അപ്പോൾ പ്രസവം നടന്നില്ല. ഡോയലിനെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 22 ദിവസങ്ങൾക്ക് ശേഷം യുവതി വീണ്ടും അടുത്ത കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്.
ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നുവെന്ന് ഡോയൽ പറയുന്നു. ഇന്നും, 22 ദിവസം തോൽപ്പിക്കാൻ കഴിയുന്ന ഒരു സ്ത്രീയെ എനിക്ക് യുകെയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് റ്റൊരു ആശുപത്രിയിലാണ് ഡോകട്റെ കാണുന്നത്. രണ്ട് പ്രസവങ്ങൾക്കിടയിൽ ഞങ്ങൾ ദിവസേന പരിശോധന നടത്തിയിരുന്നുവെന്നും ഡോയൽ പറഞ്ഞു. കഴിഞ്ഞ 22 ദിവസം അവൻ അതിജീവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആസ്ട്രോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ഇന്ന് രണ്ടു വയസായി.
https://www.youtube.com/watch?v=Ko18SgceYX8