ആരോഗ്യമന്ത്രി കെകെ ശൈലജയെ 'റോക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ.
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയെ 'റോക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ച് പ്രമുഖ ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയൻ. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യമന്ത്രി നടത്തിയ ഇടപെടലുകളെപ്പറ്റിയുള്ള ലേഖനം തയ്യാറാക്കിയത് പ്രമുഖ ബ്രിട്ടിഷ് മെഡിക്കൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ ലോറ സ്പിന്നിയാണ്.
നിലവില്‍ ഗാർഡിയന്‍റെ വെബ്സൈറ്റിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ആദ്യ പത്ത് ലോക വാർത്തകളിൽ മൂന്നാമതായാണ് ഈ ലേഖനം ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് വാർത്തകൾക്കും ലോക വാർത്തകൾക്കും തൊട്ട് താഴെ മൂന്നാമത്. ബ്രിട്ടനിലെയും അമേരിക്കയിലെയും ജനസംഖ്യയും പ്രതിശീര്‍ഷ ജിഡിപിയുമടക്കം താരതമ്യം ചെയ്താണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
undefined
കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും ബ്രിട്ടനില്‍ അത് 40,000 കടന്നവുവെന്നും അമേരിക്കയില്‍ 51,000 മരണം കടന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. റോക്ക്സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ മന്ത്രിയെ വിശേഷിപ്പിക്കുന്നത്.
തുടര്‍ന്ന കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി ലേഖനത്തില്‍ പറയുന്നുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കോണ്ടാക്ട് ട്രേസിങ്ങും ക്വാറന്‍റൈന്‍ പ്രൊട്ടോക്കോളടക്കമുള്ള വിവരങ്ങളാണ് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മന്ത്രി ശൈലജ ടീച്ചറുമായി സംസാരിച്ച ശേഷം തയ്യാറാക്കിയ ലേഖനത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയായ മോഡലാണ് കേരളത്തിലേതെന്നും പറയുന്നു.