അടിയ്ക്ക് തിരിച്ചടി; ‌പാകിസ്ഥാനെ ആക്രമിച്ച് താലിബാൻ, 19 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By Web Desk  |  First Published Dec 28, 2024, 9:35 PM IST

കഴിഞ്ഞയാഴ്ച അഫ്​ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് താലിബാന്റെ വ്യോമാക്രമണം. 


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി താലിബാൻ. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.  അതിർത്തി പ്രദേശങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾക്ക് നേരെ നിരവധി തവണ ആക്രമണങ്ങൾ നടന്നതായാണ് വിവരം. പാകിസ്ഥാന്റെ രണ്ട് സൈനിക പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞയാഴ്ച അഫ്​ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് പ്രതികാരമായാണ് പാകിസ്ഥാനിലെ ഒന്നിലധികം സ്ഥലങ്ങളിൽ താലിബാൻ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം നടത്തിയ കാര്യം താലിബാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പാകിസ്ഥാന്റെ പേര് എടുത്ത് പറയാതെ, സാങ്കൽപ്പിക രേഖയ്ക്ക് അപ്പുറത്ത് ആക്രമണം നടത്തിയെന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനുമായി തർക്കമുള്ള അതിർത്തി പ്രദേശങ്ങളെ അഫ്​ഗാനിസ്ഥാൻ ഇത്തരത്തിലാണ് വിശേഷിപ്പിക്കുന്നത്.  

Latest Videos

undefined

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്നും ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാൻ നിരന്തരമായി ആരോപിക്കാറുണ്ട്. എന്നാൽ, താലിബാൻ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിക്കാറാണ് പതിവ്. 2021-ൽ അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. 

READ MORE: കള്ളൻമാരിലെ 'അണ്ണൻതമ്പി', ഒരാൾ മോഷ്ടിക്കും, മറ്റേയാൾ സിസിടിവിയ്ക്ക് മുന്നിലെത്തും; ഇരട്ടകൾ ഒടുവിൽ പിടിയിൽ

click me!