ആണും പെണ്ണും റസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്; വിലക്കുമായി താലിബാൻ

By Sumam Thomas  |  First Published May 14, 2022, 1:39 PM IST

അഫ്ഗാൻ വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, അവർ ഭാര്യാഭർത്താക്കന്മാരാണെങ്കിലും ഇത്തരത്തിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ട് വകുപ്പ് വ്യക്തമാക്കുന്നതായി വിദേശ മാധ്യമവാർത്തയിൽ പറയുന്നു. 


കാബൂൾ: പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ (Herat province), റസ്റ്റോറന്‍റുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് താലിബാൻ വിലക്കിയതായി  (Taliban)  മാധ്യമ റിപ്പോർട്ട്. ഫാമിലി റെസ്റ്റോറന്റുകളിൽ (Family Restaurant) കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുരുഷന്മാർക്ക് അനുവാദമില്ലെന്ന്, ഹെറാത്ത് പ്രവിശ്യയിലെ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഖാം പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, അവർ ഭാര്യാ ഭർത്താക്കന്മാരാണെങ്കിലും ഇത്തരത്തിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ട് വകുപ്പ് വ്യക്തമാക്കുന്നതായി വിദേശ മാധ്യമവാർത്തയിൽ പറയുന്നു. 

ഇരയായത് ക്രൂര പീഡനങ്ങൾക്ക്; സ്വപ്നങ്ങൾ ബാക്കിയാക്കി ഷഹാന മടങ്ങി,  ​ഗാർഹിക പീഡനത്തിന്റെ മറ്റൊരു ഇര

Latest Videos

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങളിൽ മാത്രം പങ്കെടുക്കാൻ അധികാരമുള്ള ഹെറാത്തിലെ പൊതു പാർക്കുകൾ ലിംഗഭേദം പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചതായി പ്രമോഷൻ ഓഫ് വിർച്യൂ ആന്റ് പ്രിവൻഷൻ ഓഫ് വൈസ് മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു. “വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാർക്കുകളിൽ പോകാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്. മറ്റുള്ള ദിവസങ്ങൾ പുരുഷന്മാർക്ക് വിശ്രമത്തിനും വ്യായാമത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ചിൽ, താലിബാൻ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഒരേ ദിവസം അമ്യൂസ്‌മെന്റ് പാർക്കുകളിൽ പോകുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കിയിരുന്നു. അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാൻ നിയന്ത്രണങ്ങൾക്കെതിരെ ഖേദം പ്രകടിപ്പിച്ചു. എല്ലാ അഫ്ഗാനികൾക്കും അവരുടെ മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണമെന്ന് പ്രസ്താവനയിൽ പറയുന്നു. "എല്ലാ അഫ്ഗാനികൾക്കും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം. ഈ അവകാശങ്ങൾ അവിഭാജ്യമാണ്. പ്രസ്താവനയിൽ പറയുന്നു.

click me!