വിമതർക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം സ്ത്രീകളും കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചാണു വസ്ത്രംധരിക്കുന്നത്.
ഡമാസ്കസ്: രാജ്യത്തെ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേൽ മതനിയമം അടിച്ചേൽപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സിറിയയിലെ വിമതർ. സിറിയയിൽ അസദിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത ശേഷമാണ് വസ്ത്രധാരണത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും ഇടപെടില്ലെന്ന് വിമതർ ഉറപ്പ് നൽകിയത്. സ്ത്രീകൾക്ക് മതപരമായ വസ്ത്രധാരണം നിർബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേനയുടെ ജനറൽ കമാൻഡർ അറിയിച്ചു.
വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പുനൽകുന്നുവെന്നും വ്യക്തികളുടെ അവകാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമെന്നും കമാൻഡ് പറഞ്ഞു. അസദിനെ അട്ടിമറിച്ച വിമതരുടെ നേതൃത്വത്തിലുള്ള ഭരണം ഇസ്ലാമിക നിയമമായ ശരിഅ പ്രകാരമായിരിക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കർശന നിയന്ത്രണമുള്ളതാണ് അഭ്യൂഹത്തിന് കാരണമായിരുന്നത്.
Read More... 75 ഇന്ത്യക്കാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു , വിമാനങ്ങളില്‍ തിരികെയെത്തിക്കും ; വിദേശകാര്യമന്ത്രാലയം
വിമതർക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം സ്ത്രീകളും കൈയും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മറച്ചാണു വസ്ത്രംധരിക്കുന്നത്. വിമത നേതാവായ അബു മുഹമ്മദ് അൽ ജുലാനി കടുത്ത ഇസ്ലാമിക യാഥാസ്ഥിതികനും അൽഖ്വയ്ദ, ഐഎസ് എന്നിവയുമായി ബന്ധമുള്ളയാളുമായിരുന്നു. അതുകൊണ്ടുതന്നെ സിറിയ മത നിയമപ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും സംശയമുയർന്നു.