സിഡ്നിയിലെ ഷോപ്പിങ് മാളിൽ ആക്രമണം; 5 പേരെ അക്രമി കുത്തിക്കൊന്നു, 9 മാസം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു

By Web Team  |  First Published Apr 13, 2024, 2:15 PM IST

അഞ്ച് പേരെ അക്രമി കുത്തിക്കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.


സിഡ്നി: ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 

കിഴക്കൻ സിഡ്നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെയാണ് ആയുധവുമായി ആക്രമി മാളിൽ പ്രവേശിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ ഓഫീസറാണ് ആക്രമിയെ വെടിവച്ചത്. സംഭവം അപലപിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനമറിയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!