ഏകദേശം 45000 കിലോ ഭാരമുള്ള എയര്‍ലൈന്‍സ് ബോയിംഗ് 737-800 വിമാനമാണ് ശക്തമായ കാറ്റില്‍പ്പെട്ടത്.
ഡാളസ്: ലാൻഡ് ചെയ്ത അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ശക്തമായ കാറ്റിൽ വട്ടം കറങ്ങി. യുഎസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം ശക്തമായ കാറ്റില്‍ പകുതി കറങ്ങി സ്ഥാനം നീങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏകദേശം 45000 കിലോ ഭാരമുള്ള എയര്‍ലൈന്‍സ് ബോയിംഗ് 737-800 വിമാനമാണ് ശക്തമായ കാറ്റില്‍പ്പെട്ടത്. 80 മൈല്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റാണ് വിമാനത്തെ ഉലച്ചതെന്ന് അധികൃതർ അറിയിച്ചത്. നിര്‍ത്തിയിട്ടിരുന്ന മറ്റ് വിമാനങ്ങളെയും കാറ്റ് ബാധിച്ചിരുന്നു.
വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരിക്കോ മറ്റ് അപകടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എയര്‍ലൈന്‍ പ്രതിനിധി അറിയിച്ചു. അതേസമയം, കാറ്റില്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള വലിയ കെട്ടിടം തകർന്നു. ചൊവ്വാഴ്ച രാവിലെ ടെക്‌സസിലും അയല്‍ സംസ്ഥാനങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
American Airlines 737-800 pushed away from its gate at DFW Airport during severe weather Tuesday morning. pic.twitter.com/ZoccA1mw7A
— Breaking Aviation News & Videos (@aviationbrk)