'നോ കോഫി'; സ്റ്റാർബക്സ് തൊഴിലാളി സമരം കൂടുതൽ നഗരങ്ങളിലേക്ക്, അമേരിക്കയിലെ സമരം വേതനവർധന ഉൾപ്പെടെ ആവശ്യപ്പെട്ട്

By Web Team  |  First Published Dec 23, 2024, 12:49 PM IST

മൂന്നിടങ്ങളിൽ തുടങ്ങിയ അഞ്ച് ദിന പണിമുടക്ക് ക്രമേണ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. 


ന്യൂയോർക്ക്: കൂടുതൽ ഇടങ്ങളിലേക്ക് സമരം വ്യാപിപ്പിച്ച് കഫെ ശൃംഖലയായ സ്റ്റാർബക്സിലെ ജീവനക്കാർ. ന്യൂജഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ്, ബോസ്റ്റൺ, മസാച്യുസെറ്റ്സ്, ഡാളസ്, ടെക്സസ്, പോർട്ട്ലാൻഡ്, ഒറിഗോൺ എന്നിവിടങ്ങളിലെ ജീവനക്കാരും സമരത്തിലാണ്.  ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് മറ്റ് നഗരങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു. വേതന വർധന ഉൾപ്പടെ ഉന്നയിച്ചാണ് സമരം.

സ്റ്റാർബക്സും യൂണിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. വേതനം, ജോലിസമയം എന്നിവയെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല. സ്റ്റാർബക്സും യൂണിയനും തമ്മിലുള്ള ചർച്ചകൾ ഏപ്രിലിൽ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചർച്ച നടത്തി. 30 ആവശ്യങ്ങളിൽ സമവായമായെങ്കിലും വേതന വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. അമേരിക്കയിൽ മാത്രം 11,000-ലധികം ഔട്ട്‌ലെറ്റുകളിലായി ഏകദേശം 2,00,000 ജീവനക്കാരുമുണ്ട്. 

Latest Videos

undefined

വെള്ളിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ പണിമുടക്ക് തുടക്കത്തിൽ ലോസ് ഏഞ്ചൽസ്, ചിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലെ സ്റ്റാർബക്സ് ഷോപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച മുതലാണ് ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സെന്‍റ് ലൂയിസ് എന്നിവിടങ്ങളിലേക്ക് സമരം വ്യാപിച്ചത്. ഞായറാഴ്ച 50ലേറെ കടകൾ പൂർണമായി അടഞ്ഞുകിടന്നു എന്നാണ് റിപ്പോർട്ട്. കൊളംബസ്, ഡെൻവർ, പിറ്റ്‌സ്‌ബർഗ് എന്നീ നഗരങ്ങളിലേക്ക് കൂടി സമരം വ്യാപിക്കുന്നതോടെ ക്രിസ്‌മസ് - പുതുവർഷ സീസണിലെ വരുമാനത്തെ ബാധിച്ചേക്കാം. 

ഇനി ഒരു ചായയ്ക്ക് 250 രൂപ നൽകേണ്ട, വിമാനത്താവളത്തിൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം; ആദ്യ ഉഡാൻ കഫെ തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!