കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മെഡിറ്ററേനിയൻ കടൽ ചൂട് പിടിച്ചുണ്ടായ ഡാന പ്രതിഭാസമാണ് (DANA-Depresión Aislada en Niveles Altos) അസാധാരണ മഴക്ക് കാരണം.
വലൻസിയ: സ്പെയിനിന്‍റെ തീരദേശ നഗരമായ വലെൻസിയയിൽ അതിശക്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ 200 കടന്നു. ഏകദേശം 2000 പേരെ കാണാതായിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചളിയിലും ബേസ്മെന്റുകളിലും കാറുകളിലും കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ ആളുകളുണ്ടോ എന്ന് സ്ഥിരീകരിക്കാനായി തിരച്ചിൽ ഊർജിതമാക്കിയ ദുരന്തം യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് പ്രളയ കാരണം. ഒരു വർഷം മേഖലയിൽ പെയ്യേണ്ട മഴ, വെറും എട്ട് മണിക്കൂറിൽ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മെഡിറ്ററേനിയൻ കടൽ ചൂട് പിടിച്ചുണ്ടായ ഡാന പ്രതിഭാസമാണ് (DANA-Depresión Aislada en Niveles Altos) അസാധാരണ മഴക്ക് കാരണം. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അധികൃതർക്ക് വീഴ്ചയുണ്ടായതായും ആരോപണമുയർന്നു.
undefined
Read More... വീണ്ടും ചക്രവാതച്ചുഴി; ഇന്നും നാളെയും ശക്തമായ മഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്, 5 ദിവസം ഇടിമിന്നലോടെ മഴ
ടൂറിസ്റ്റ് കേന്ദ്രമായ പാൽമയിൽ ദുരന്തം വ്യാപക നാശം വിതച്ചു. മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ദ്വീപിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും വീടുകളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. ഈ ദുരന്തത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്പെയിനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്പാനിഷ് പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുശോചനം അറിയിച്ചു.