വീഡിയോ: ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും ക്രിസ്മസ് ആഘോഷം അടിപൊളി തന്നെ! വിശേഷങ്ങൾ പങ്കുവച്ച് സുനിതയും സംഘവും

By Web Team  |  First Published Dec 25, 2024, 4:46 PM IST

'ക്രിസ്മസ് ആഘോഷത്തിനായി തങ്ങൾ തയ്യാറാണെന്നും എല്ലാവരെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും' സുനിത പറഞ്ഞു


ന്യൂയോർക്ക്: ബഹിരാകാശനിലയത്തിൽ നിന്ന് ക്രിസ്മസ് ആശംസകളുമായി നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാവില്യംസും സംഘവും. ആശംസ പങ്കുവച്ച് സുനിതയും കൂട്ടരും ബഹിരാകാശ നിലയത്തിലെ ക്രിസ്മസ് പ്ലാനുകളെക്കുറിച്ചും വിവരിച്ചു. നാസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബഹിരാകാശത്തെ ക്രിസ്മസ് ആഘോഷത്തിന്‍റെ വീഡിയോ ഇതിനകം കണ്ടത് 2.5 മില്യണിലേറെ പേരാണ്. 'ക്രിസ്മസ് ആഘോഷത്തിനായി തങ്ങൾ തയ്യാറാണെന്നും എല്ലാവരെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും' സുനിത പറഞ്ഞു.

സാന്‍റാക്ലോസായി സുനിത വില്യംസ്, ബഹിരാകാശത്തും ക്രിസ്‌തുമസ് ആഘോഷം; വൈറലായി ചിത്രം

Latest Videos

undefined

'ക്രിസ്മസ് ആഘോഷം താൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. ക്രിസ്മസ് ആഘോഷത്തിനായുള്ള തയ്യാറെടുപ്പും ഒരുക്കവും, കാത്തിരിപ്പും എല്ലാം ഏറെ ഇഷ്ടമാണ്. എല്ലാവരും ഒത്തുചേരുന്നതും വിഭവങ്ങൾ തയ്യാറാക്കുന്നതും അവധിക്കാലത്തിനായി തയ്യാറെടുക്കുന്നതുമെല്ലാം മനോഹരമാണെന്നും അവർ കൂട്ടിച്ചേർത്തു. ക്രിസ്മസ് സമയം ആസ്വദിക്കാൻ ബഹിരാകാശ നിലയത്തിലേക്ക് ധാരാളം ഭക്ഷണം എത്തിച്ചിട്ടുണ്ടെന്ന് മറ്റൊരു ബഹിരാകാശയാത്രികൻ കുറിച്ചു.

To everyone on Earth, Merry Christmas from our aboard the International . pic.twitter.com/GoOZjXJYLP

— NASA (@NASA)

നേരത്തെ ബഹിരാകാശത്തെ സാന്താക്ലോസുമാരായി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെടിട്ടും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെയാണ് ഇരുവരും സാന്ത തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ചിത്രം നാസ എക്സിൽ പങ്കുവെച്ചത്. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വെച്ച് ഹാം റേഡിയോയിൽ സംസാരിക്കുന്ന ചിത്രമെന്ന കൂട്ടിച്ചേർക്കലുമുണ്ടായിരുന്നു.

നേരത്തെ താങ്ക്സ്ഗിവിങ് ആഘോഷമാക്കിയ സുനിതയുടെ വീഡിയോ ശ്രദ്ധേയമായിരുന്നു. ആറുമാസത്തിലധികമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണ് സുനിതയും സംഘവും. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചുകഴിഞ്ഞു. 2025 ന്റെ തുടക്കത്തോടെ ഐ എസ് എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 

2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ഒരായ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ബഹിരാകാശ നിലയത്തിൽ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതിൽ തിരിച്ചുവരാനായില്ല. മാർച്ച് മാസത്തിൽ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇനി ഇരുവരും തിരികെയെത്തുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!