'ബസ് പൂര്‍ണമായി കത്തി നശിച്ചു. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.'
കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയില്‍ ബസ് പാലത്തില്‍ നിന്നും മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചതായി സ്ഥിരീകരണം. ബോട്‌സ്വാനയില്‍ നിന്ന് മോറിയയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ എട്ടുവയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.
ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച ബസ് പൂര്‍ണമായി കത്തി നശിച്ചു. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി സിന്ദിസിവെ ചിക്കുംഗ പറഞ്ഞു.
ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത