'പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി', ഭീകരവാദത്തിലടക്കം പരോക്ഷ മുന്നറിയിപ്പും നൽകി ജയശങ്കർ മടങ്ങി

By Web TeamFirst Published Oct 16, 2024, 10:17 PM IST
Highlights

രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിൽ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിന്‍റെ അന്തരീക്ഷം നിൽക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു.

ഇന്നലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് അത്താഴവിരുന്നിനിടെ കൈകൊടുത്ത എസ് ജയശങ്കർ ഇന്ന് പാക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചാണ് മടങ്ങിയത്. ഷഹ്ബാസ് ഷരീഫിന്‍റെ ആതിഥേയത്വത്തിന് നന്ദി അറിയിക്കുന്നതായി ജയശങ്കർ എക്സിൽ കുറിച്ചു. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ല. ഇരു രാജ്യങ്ങളുമായി ചർച്ച വേണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ ഇന്നാവശ്യപ്പെട്ടിരുന്നു.

Latest Videos

ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളർ കുതിപ്പ്, ലോകത്തെ ഏറ്റവും ധനികയായ ഗായികയായി ടെയ്‌ലർ സ്വിഫ്റ്റ്, നഷ്ടം റിഹാനക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!