'നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് കർമ'; യുഎൻ അസംബ്ലിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ 

By Web Team  |  First Published Sep 29, 2024, 11:54 AM IST

പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങൾക്കിടയിൽ മതഭ്രാന്ത് വളർത്തുമ്പോൾ, അതിൻ്റെ ജിഡിപിയെ തീവ്രവാദത്തിൻ്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ അളക്കാൻ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു.


യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയുടെ 79-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അംസബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ജയശങ്കറിന്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. പാകിസ്ഥാന്റെ പ്രവർത്തനങ്ങൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. 1947-ൽ രൂപീകൃതമായതുമുതൽ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന ബോധപൂർവമായ നയം കാരണമാണ് ഈ അവസ്ഥയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ കാരണം ബുദ്ധിമുട്ടുന്നു. എന്നാൽ ചിലർ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും തെരഞ്ഞെടുക്കുന്ന നയങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാകിസ്ഥാന്റെ ദുഷ്പ്രവൃത്തികൾ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങൾക്കിടയിൽ മതഭ്രാന്ത് വളർത്തുമ്പോൾ, അതിൻ്റെ ജിഡിപിയെ തീവ്രവാദത്തിൻ്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ അളക്കാൻ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു.

Read More... 'നസ്റല്ല വധം ചരിത്രപരമായ വഴിത്തിരിവ്, ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ല': ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകും. തീവ്രവാദത്തോടുള്ള പാകിസ്ഥാൻ്റെ ദീർഘകാല ബന്ധം ഉപേക്ഷിക്കണമെന്നും ജയശങ്കർ പറഞ്ഞു.

Asianet News Live

click me!