പുടിന്റെ അടുത്ത സഹായി, ഉക്രൈൻ ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഡെവലപ്പര്‍, മിഖായേൽ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടു?

By Web Team  |  First Published Dec 13, 2024, 6:37 PM IST

പുടിന്റെ സഹായിയും പ്രധാന റഷ്യൻ മിസൈൽ ഡെവലപ്പറുമായ മിഖായേൽ ഷാറ്റ്‌സ്‌കിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്


മോസ്കോ: പുടിന്റെ അടുത്ത സഹായിയേയും പ്രധാന റഷ്യൻ മിസൈൽ ഡെവലപ്പറുമായ മിഖായേൽ ഷാറ്റ്‌സ്‌കി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉക്രൈൻ യുദ്ധത്തിൽ റഷ്യ ഉപോയഗിച്ച മിസൈലുകൾ അടക്കം വികസിപ്പിക്കുന്ന കമ്പനിയായ മാര്‍സ് ഡിസൈൻ ബ്യൂറോയുടെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും സോഫ്റ്റ്വെയര്‍ വിഭാഗം മേധാവിയുമായിരുന്നു മിഖായേൽ ഷാറ്റ്‌സ്‌കി.  കീവ് ഇൻഡിപെൻഡന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ആസ്ട്ര ടെലിഗ്രാം ചാനലും മറ്റ് റഷ്യൻ, ഉക്രേനിയൻ സ്രോതസ്സുകളെയും ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മോസ്കോ മേഖലയിലെ ക്രെംലിനിൽ നിന്ന് എട്ട് മൈൽ തെക്കുകിഴക്കായി കോട്ടൽനിക്കിയിലെ കുസ്മിൻസ്കി ഫോറസ്റ്റ് പാർക്കിൽ വച്ച് വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആരാണ് വെടിയുതിര്‍ത്ത കൊലയാളി എന്നത് അജ്ഞാതമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.  റഷ്യൻ ബഹിരാകാശ-സൈനിക രംഗത്ത് ഓൺബോർഡ് ഗൈഡൻസ് സംവിധാനങ്ങൾ നിർമിച്ച കമ്പനിയാണ് മാര്‍സ് ഡിസൈൻ.  2017 ഡിസംബർ മുതൽ കമ്പനിയുടെ ഭാഗമാണ് ഷാറ്റ്സ്കി. ഒരു അസോസിയേറ്റ് പ്രൊഫസർ കൂടിയായ അദ്ദേഹം റഷ്യൻ കെഎച്ച്-59 ക്രൂയിസ് മിസൈലിനെ എച്ച്-69 ലെവലിലേക്ക് പുനരുദ്ധരിക്കുന്നതിലും സജീവമായി പ്രവർത്തിച്ചയാണാണ്.

Latest Videos

ഷാറ്റ്സ്കിയുടെ മരണം മുമ്പും റഷ്യൻ വിരുദ്ധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടകരമായ ഒരു കുറ്റവാളിയെ ഇല്ലാതാക്കി എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ അലക്സാണ്ടർ നെവ്സോറോവ് ഷാറ്റ്സ്കി കൊല്ലപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം ചാനലിൽ കുറിച്ചത്.  ഷാറ്റ്‌സ്‌കിയോട് സാമ്യമുള്ള ഒരാൾ മഞ്ഞിൽ മരിച്ചുകിടക്കുന്ന ഫോട്ടോകളും നെവ്‌സോറോവ് പങ്കിട്ടിരുന്നു. 

എന്നാൽ ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താൻ മാധ്യമങ്ങൾക്ക് സാധിച്ചില്ല. പുതിയ റിപ്പോര്‍ട്ട് മോസ്‌കോ ഒബ്‌ലാസ്റ്റിലെ കോട്ടൽനിക്കിക്ക് സമീപമുള്ള കുസ്മിൻസ്‌കി ഫോറസ്റ്റ് പാർക്കിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ്. ഇക്കാര്യത്തിലും റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം, റഷ്യൻ സൈന്യത്തെ പിന്തുണയക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലക്ഷ്യമാണെന്ന് എന്ന് ഉക്രൈൻ പ്രതിരോധ സേന പ്രതികരിച്ചതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

undefined

ട്രംപിനോട് അടുക്കാൻ സക്കര്‍ബര്‍ഗ്; സത്യപ്രതിജ്ഞ ചടങ്ങിന് സംഭാവനയായി നൽകുന്നത് ഒരു കോടി രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!