'ഇന്ത്യാക്കാരുടെ താത്പര്യങ്ങൾ കാത്തുസൂക്ഷിച്ചതിന് നന്ദി', ന്യൂസിലാൻഡ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി മോദി

By Web Team  |  First Published Jul 20, 2024, 9:53 PM IST

വ്യാപാരം, മൃഗസംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തീരുമാനിക്കുകയും ചെയ്തു


വെല്ലിംഗ്ടൺ: ന്യസിലൻ‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലെക്സണുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി അഭിനന്ദിച്ചു. പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചെന്ന് പി ഐ ബി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

വ്യാപാരം, മൃഗസംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രി ലക്സണോട് പ്രധാനമന്ത്രി മോദി നന്ദിയും അറിയിച്ചു. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും പ്രധാനമന്ത്രി ലക്സണ്‍, മോദിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Latest Videos

കേരളത്തിൽ മഴ ദുർബലമാകുന്നു; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്, 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!