ആളുമാറി കസ്റ്റഡിയിലെടുത്തു, 11കാരിയെ മാനസികാരോഗ്യ ആശുപത്രിയിലാക്കി പൊലീസ്, ന്യൂസിലാൻഡിൽ പ്രതിഷേധം

Published : Apr 04, 2025, 03:22 PM IST
ആളുമാറി കസ്റ്റഡിയിലെടുത്തു, 11കാരിയെ മാനസികാരോഗ്യ ആശുപത്രിയിലാക്കി പൊലീസ്, ന്യൂസിലാൻഡിൽ പ്രതിഷേധം

Synopsis

സംസാര വൈകല്യം നേരിടുന്ന 11കാരിയേയാണ് പൊലീസ് കാണാതായ 20കാരിയെന്ന പേരിൽ ആശുപത്രിയിലാക്കിയത്.  ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന കഴിക്കാൻ 11കാരി തയ്യാറാവാതെ വന്നതോടെ ബലമായി മരുന്ന് ഇൻജക്ഷനായി നൽകുകയായിരുന്നു. കുട്ടികൾക്ക് അപൂർവ്വമായി മാത്രം കൊടുക്കുന്ന മാനസികാരോഗ്യ ചികിത്സാ മരുന്നാണ് 11കാരിക്ക് ബലമായി നൽകിയത്. 

ഓക്ലാൻഡ്: കാണാതായ ആളെന്ന് പേരിൽ കസ്റ്റഡിയിൽ എടുത്ത 11കാരിക്ക് മനോരോഗ ചികിത്സയ്ക്കുള്ള ഇൻജക്ഷൻ അടക്കം കുത്തിവച്ചു. ന്യൂസിലാൻറിൽ പൊലീസിനെതിരെ വൻ പ്രതിഷേധം. കാണാതായ സ്ത്രീയെന്ന പേരിലാണ് 11 വയസ് പ്രായം മാത്രമുള്ള പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. വൈദ്യ പരിശോധയിൽ മാനസികാരോഗ്യ ചികിത്സാ മരുന്ന് കുത്തിവച്ച് മാനസികാരോഗ്യ ആശുപത്രി വാർഡിലേക്ക് മാറ്റുകയായിരുന്നു. ഏറെ വൈകിയാണ് കണ്ടെത്തിയ ആൾ മാറിപ്പോയെന്നും ചികിത്സയിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായും വ്യക്തമായത്. 

ബുധനാഴ്ചയാണ് സംഭവം പുറത്ത് അറിയുന്നത്. ഇതിന് പിന്നാലെ ന്യൂസിലാന്റിൽ വിവിധ ഭാഗങ്ങളിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംസാര വൈകല്യം നേരിടുന്ന 11കാരിയേയാണ്  പൊലീസ് കാണാതായ 20കാരിയെന്ന പേരിൽ ആശുപത്രിയിലാക്കിയത്. ന്യൂസിലാൻറിലെ വടക്കൻ മേഖലയില ഹാമിൽട്ടൺ നഗരത്തിൽ നിന്നാണ് പൊലീസ് 11കാരിയെ കണ്ടെത്തിയത്. 20കാരി സഞ്ചരിച്ചിരുന്നതെന്ന കാർ തിരിച്ചറിയുന്നതിലെ പിഴവാണ് ഗുരുതരമായ തെറ്റിന് കാരണമായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട 20കാരിയെന്ന ധാരണയിലാണ് 11കാരിയെ കസ്റ്റഡിയിലെടുത്തത്. 

ആശുപത്രിയിലെത്തിച്ച 11കാരിയെ ഇൻറൻസീവ് സൈക്യാട്ട്രിക് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്  പൊലീസ് കൊണ്ടുവന്ന രോഗിയെ കണ്ടാൽ കുട്ടിയേ പോലെ ഉണ്ടെന്ന് വിശദമാക്കിയ ശേഷവും അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് നൽകിയ മരുന്ന കഴിക്കാൻ 11കാരി തയ്യാറാവാതെ വന്നതോടെ ബലമായി മരുന്ന് ഇൻജക്ഷനായി നൽകുകയായിരുന്നു. കുട്ടികൾക്ക് അപൂർവ്വമായി മാത്രം കൊടുക്കുന്ന മാനസികാരോഗ്യ ചികിത്സാ മരുന്നാണ് 11കാരിക്ക് ബലമായി നൽകിയത്. 

പ്രായപൂർത്തിയായ ആളെന്ന ധാരണയിലാണ് ജീവനക്കാർ മരുന്ന് നൽകിയതെന്നാണ് വിവരം. പൊലീസ് തങ്ങൾക്ക് സംഭവിച്ച് പിഴവ് മനസിലാക്കി തിരുത്തിയപ്പോഴേയ്ക്കും 12 മണിക്കൂർ 11കാരി ചികിത്സയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ല, അത് മറ്റൊരു രാജ്യം!