19-ാം ലോക പുരസ്കാരം, 'ദ ഓർഡർ ഓഫ് എക്സലൻസ്' ആയി മോദി, 56 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ

By Web Team  |  First Published Nov 20, 2024, 10:31 PM IST

മോദിക്ക് ഉജ്വല സ്വീകരണമാണ് ഗയാനയിൽ ലഭിച്ചത്


ജോർജ്‍ടൗൺ: ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ജോർജ് ടൗണിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. വിമാനത്താവളത്തിലെത്തിയ മോദിയെ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, ഗയാന പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ആന്തണി ഫിലിപ്‌സ് എന്നിവർ ആചാരപരമായി സ്വീകരിച്ചു. ഗയാന ഗവണ്മെന്റിലെ ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലെ, ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ എന്നിവർ ചേർന്നു സ്വീകരിച്ചു. ഗയാനയിലെ നിരവധി ക്യാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ, ഇന്ത്യൻ സമൂഹത്തിൽ നിന്നും ഇന്തോ-ഗയാനീസ് പ്രവാസികളിൽ നിന്നും പ്രധാനമന്ത്രിക്ക് ഉജ്വലവും വർണാഭവുമായ സ്വീകരണം ലഭിച്ചു. വിമാനത്താവളത്തിലെയും ഹോട്ടലിലെയും സ്വീകരണത്തിൽ ഗയാന മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സന്നിഹിതരായി. ഇന്ത്യയും ഗയാനയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജോർജ് ടൗൺ മേയർ പ്രധാനമന്ത്രിക്ക് പ്രതീകാത്മകമായി 'ജോർജ്‍ടൗൺ നഗരത്തിന്റെ താക്കോൽ' കൈമാറി.

Latest Videos

undefined

ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ 'ദ ഓർഡർ ഓഫ് എക്സലൻസ്' ഉം മോദിക്ക് സമ്മാനിച്ചു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരങ്ങളുടെ എണ്ണം 19 ആയി. ഏതാനും ദിവസം മുമ്പ് ഡെമിനികയും തങ്ങളുടെ പരമോന്നത പുരസ്കാരമായ 'ഡൊമിനിക അവാർഡ് ഓഫ് ഓണർ' നരേന്ദ്ര മോദിക്ക് സമ്മാനിച്ചിരുന്നു. ഗയാനയിലെ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് വർണാഭമായ സ്വീകരണമൊരുക്കിയിരുന്നു. ഇന്ത്യൻ സമൂഹവുമായി ഏറെനേരം സംവദിച്ച ശേഷമാണ് മോദി മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് ദിവസം നീണ്ടുനിന്ന വിദേശ സന്ദർശനത്തിനിടെ ഉഭയകക്ഷി കൂടിയാലോചനകളും അനൗദ്യോഗിക സംഭാഷണങ്ങളും ഉൾപ്പെടെ 31 ചർച്ചകളാണ് നടന്നത്. മൂന്ന് രാജ്യങ്ങളിലെ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്. നൈജീരിയയിൽ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും ജി20 ഉച്ചകോടി നടന്ന ബ്രസീലിൽ ഉച്ചകോടിക്ക് അനുബന്ധമായി 10 ഉഭയകക്ഷി ചർച്ചകളും അവസാനമായി സന്ദർശിച്ച ഗയാനയിൽ ഒൻപത് കൂടിക്കാഴ്ചകളും പ്രധാനമന്ത്രി നടത്തി.

അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി നടത്തിയത് 31 ചർച്ചകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!