'പ്രതിരോധമടക്കം 3 കാര്യങ്ങളിൽ ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കും'! ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മോദി

By Web Team  |  First Published Nov 7, 2024, 12:01 AM IST

ത്രസിപ്പിക്കുന്ന വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോദി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു


ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറുമെന്നുറപ്പായതോടെ ഡോണള്‍ഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേരിട്ട് ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ത്രസിപ്പിക്കുന്ന വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച മോദി, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും പറഞ്ഞു. സുഹൃത്തുമായി ഫോണിൽ സംസാരിച്ചു എന്നാണ് മോദി ഇക്കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചത്. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ട്രംപിന്‍റെ തിരിച്ചുവരവ് ഇന്ത്യക്ക് അത്രമേൽ ഗുണമോ? ഓഹരി വിപണിയിൽ ഒറ്റ ദിവസത്തിൽ സംഭവിച്ചത് വമ്പൻ കുതിപ്പ്!

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!