ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

By Web Team  |  First Published Jul 14, 2024, 10:06 PM IST

ഇന്നാണ് നരേന്ദ്ര മോദിക്ക് എക്സിൽ 10 കോടി ഫോളോവേഴ്സായത്


ദില്ലി: രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന് നമുക്കറിയാം. എക്സിലെ ഫോളോവേഴ്സ് വർധിക്കുക എന്നത് അതുകൊണ്ടുതന്നെ രാഷ്ട്രീയ നേതാക്കൾക്ക് വലിയ ഗുണം ചെയ്യുന്ന കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ 10 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്നാണ് നരേന്ദ്ര മോദിക്ക് എക്സിൽ 10 കോടി ഫോളോവേഴ്സായത്. എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നിലവിലെ ഭരണാധികാരിയെന്ന ഖ്യാതിയും ഇതോടെ നരേന്ദ്ര മോദിക്ക് സ്വന്തമായി. അമേരിക്കൻ പ്രസിഡന്‍റായിരുന്ന ബരാക്ക് ഒബാമയാണ് രാഷ്ട്രീയ നേതാക്കളിൽ എക്സ് പ്ലാറ്റ് ഫോമിൽ ഏറ്റവും മുന്നിൽ. ഒബാമക്ക് 13 കോടിയിലധികം ഫോളോവേഴ്സ് ആണ് എക്സിൽ ഉള്ളത്. നിലവിലെ യു എസ് പ്രസിഡന്‍റ് ജോ ബൈഡനാകട്ടെ ഏകദേശം 38 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്.  188.7 ദശലക്ഷം ഫോളോവേഴ്‌സുള്ള എലോൺ മസ്‌കാണ് ഇക്കാര്യത്തിൽ ലോകത്ത് ഏറ്റവും മുന്നിലുള്ള വ്യക്തി.

Latest Videos

അതിതീവ്ര മഴ; 2 ജില്ലകളിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!