'വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ് തന്നെ, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണം'; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

By Web Desk  |  First Published Dec 29, 2024, 6:05 PM IST

കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ  പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേ​ഹം സമ്മതിച്ചിരുന്നില്ല.


ബാക്കു: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ചില റഷ്യൻ സർക്കിളുകൾ സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡൻ്റ് അലിയേവ് കൂട്ടിച്ചേർത്തു.

Latest Videos

കഴിഞ്ഞ ദിവസം അപകടത്തിന് പിന്നാലെ  പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേ​ഹം സമ്മതിച്ചിരുന്നില്ല. വിമാനം കാസ്പിയൻ കടലിനു കുറുകെ കസാക്കിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായാണ് നി​ഗമനം. അപകടത്തിൽ 38 പേർ മരിച്ചു. 

click me!