ഇന്ത്യൻ പരിശീലനം ലഭിച്ച ഭീകരനെ പിടിച്ചെന്ന് പാകിസ്ഥാൻ; ഇന്ത്യയെ കുറ്റപ്പെടുത്താൻ അവകാശവാദവുമായി അഹമ്മദ് ഷരീഫ്

Published : Apr 29, 2025, 10:21 PM IST
ഇന്ത്യൻ പരിശീലനം ലഭിച്ച ഭീകരനെ പിടിച്ചെന്ന് പാകിസ്ഥാൻ; ഇന്ത്യയെ കുറ്റപ്പെടുത്താൻ അവകാശവാദവുമായി അഹമ്മദ് ഷരീഫ്

Synopsis

ഏപ്രിൽ 25ന് ജേലത്തിൽ നിന്ന് ഇന്ത്യൻ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു

ഇസ്ലാമാബാദ്: ഭീകരവാദം ആസൂത്രണം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ. ഇന്ത്യ പാകിസ്ഥാനിൽ ഒരു ഭീകര ശൃംഖല നടത്തുകയാണെന്നും സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിടാൻ ഭീകരർക്ക് സ്ഫോടക വസ്തുക്കളും ഉപകരണങ്ങളും നൽകുകയാണെന്നും ഇന്‍റര്‍-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

ഏപ്രിൽ 25ന് ജേലത്തിൽ നിന്ന് ഇന്ത്യൻ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു. പണം, ഫോണുകൾ, ഒരു ഇന്ത്യൻ ഡ്രോൺ എന്നിവ കണ്ടെടുത്തുവെന്നുമാണ് അവകാശവാദം. ഇന്ത്യൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇയാളെ നിയന്ത്രിച്ചിരുന്നത്. ഇന്ത്യയുടെ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്‍റെ വ്യക്തമായ തെളിവാണ് ഇതെന്നും അഹമ്മദ് ഷരീഫ് ആരോപിച്ചു. 

അതേസമയം, ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂ‍ർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.

വീടിന് പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത്! സിസിടിവിയിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയിൽ ഞെട്ടി നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്