മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.
ലാഹോര്‍: കറാച്ചിയിൽ ഇന്നലെ പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.
നിരവധി കെട്ടിടങ്ങൾ തകർന്നു. 11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
undefined
'മെയ് ഡേ, മെയ് ഡേ', തകർന്ന് വീഴുന്നതിന് മുമ്പ് പാക് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്: വീഡിയോ