വീടിന്‍റെ ഭിത്തി പൊളിച്ചപ്പോള്‍ കിട്ടിയത് 100 വര്‍ഷം പഴക്കമുള്ള 66 മദ്യകുപ്പികള്‍, അമ്പരന്ന് കുടുംബം

By Web Team  |  First Published Nov 26, 2020, 9:18 PM IST

നൂറു വര്‍ഷം പഴക്കമുള്ള, അക്കാലത്ത് നിരോധിച്ച 66 കുപ്പി മദ്യമാണ്  ആകെ ലഭിച്ചത്. ഇതില്‍ 13 എണ്ണത്തിലും നിറയെ മദ്യമുണ്ട്. 


ന്യൂയോര്‍ക്ക്: വീടിന്‍റെ  മരം കൊണ്ടുള്ള പുറം ഭിത്തി പൊളിച്ചപ്പോള്‍ കിട്ടിയത് നൂറ് വര്‍ഷം പഴക്കമുള്ള മദ്യ കുപ്പികള്‍. വീട് പുതുക്കിപ്പണിയാനായി ശ്രമിച്ച ന്യൂയോര്‍ക്കിലെ ദമ്പതികള്‍ ശരിക്കും അമ്പരന്നിരിക്കുകയാണ്. നൂറോളം വര്‍ഷം പഴക്കമുള്ള 66 കുപ്പി വിസ്കിയാണ് മരം കൊണ്ടുള്ള ഭിത്തിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്.

ദമ്പതിമാരായ നിക്ക് ഡ്രമ്മണ്‍ഡും പാട്രിക് ബക്കറും ന്യൂയോര്‍ക്കിലെ ആമിസില്‍ ഉള്ള പഴയ വീട്  വാങ്ങുന്നത് കഴിഞ്ഞ വര്‍ഷാണ്. കുപ്രസിദ്ധനായ ഒരു മദ്യകച്ചവടക്കാരന്‍റെ വീടായിരുന്നു ഇത്. എന്നാല്‍ വീടിനുള്ളില്‍ ഇങ്ങനെ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്  നിക്ക് ഡ്രമ്മണ്‍ഡും പാട്രിക് ബക്കറും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

Latest Videos

undefined

ഡ്രമ്മണ്‍ഡ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീടിനുള്ളിലെ രഹസ്യം പുറംലോകത്തെ അറിയിച്ചത്. നൂറു വര്‍ഷം പഴക്കമുള്ള, അക്കാലത്ത് നിരോധിച്ച 66 കുപ്പി മദ്യമാണ്  ആകെ ലഭിച്ചത്. ഇതില്‍ 13 എണ്ണത്തിലും നിറയെ മദ്യമുണ്ട്. നാല് കുപ്പികളിലെ മദ്യം പഴക്കംമൂലം കേടായി, ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാണ്. ഒമ്പത് കുപ്പികളിലെ മദ്യം ഉപയോഗ യോഗ്യമാണ്. ബാക്കി കുപ്പികളില്‍ പകുതിയോളം മദ്യമേ ഒള്ളൂവെന്ന് ഡ്രമ്മണ്‍ഡ് പറയുന്നു.

1915ല്‍ നിര്‍മ്മിച്ച വീടിന്‍റെ പുറം ഭിത്തി തടികൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. അക്കാലത്ത് ഇവിടെ മദ്യനിരോധനമുണ്ടായിരുന്നു.  മദ്യനിരോധനം വന്ന സമയത്ത് മദ്യകച്ചവടക്കാരനായ വീട്ടുടമസ്ഥന്‍ ചുമരിനുള്ളില്‍ കുപ്പികള്‍ ഒളിപ്പിച്ചതാകാമെന്ന് ഡ്രമ്മണ്‍ഡ് പറയുന്നു.  മദ്യകുപ്പികളുടെ ചിത്രങ്ങളും ചുമരുനുള്ളില്‍ നിന്ന് മദ്യകുപ്പികള്‍ എടുക്കുന്നതിന്‍റെ വീഡിയോയും ഡ്രമ്മണ്‍ഡ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

click me!