കൊവിഡ് ഡെല്‍റ്റ വകഭേദം; ചൈനയില്‍ ആശങ്ക

By Web Team  |  First Published Oct 25, 2021, 11:39 AM IST

വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു.
 


ബീജിങ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയില്‍(China) വീണ്ടും കൊവിഡ് (covid-19) പടരുന്നു. ഡെല്‍റ്റ വകഭേദമാണ് (Delta variant) ചൈനയിയെ പലഭാഗത്തും പടര്‍ന്നുപിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്ധര്‍ പറയുന്നു. വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതലാണ് 11 പ്രവിശ്യകളില്‍ കൊവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഗന്‍സു പ്രവിശ്യയിലെ ലാന്‍ഴൗ അടക്കമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയായ എജിനയില്ഡ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Latest Videos

തലസ്ഥാനമായ ബീജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് നിശ്ചയിച്ച മാരത്തണ്‍ ബീജിങ്ങില്‍ നിരോധിച്ചു. ഡെല്‍റ്റ വകഭേദം പടരുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ പതിയെ സാമ്പത്തിക രംഗം മുക്തമാകുന്ന സാഹചര്യത്തില്‍ വീണ്ടുമുണ്ടാകുന്ന വ്യാപനം തലവേദനയാണ്. കൊവിഡ് മുക്തമായവരോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരോ മാത്രം ജോലിക്ക് വന്നാല്‍ മതിയെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
 

click me!