ലോകത്ത് വാക്സിന്‍ വിതരണത്തില്‍ ഏറ്റവും മുന്‍പിലുള്ള ഈ രാജ്യത്തും കൊവിഡ് വ്യാപനം അതിരൂക്ഷം

By Web Team  |  First Published May 9, 2021, 12:27 PM IST

രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് ഒരു ഡോസ് മരുന്നും 60 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് മരുന്നും നല്‍കിയ ഈ ദ്വീപ് രാജ്യത്തുള്ള കൊവിഡ് രോഗികള്‍ 3 ശതമാനം മാത്രം ആളുകള്‍ വാക്സിന് ലഭിച്ച ഇന്ത്യയേക്കാള്‍ രണ്ടിരട്ടിയാണ്. 


ലോകത്ത് ഏറ്റവുമധികം ആളുകള്‍ വാക്സിന്‍ നല്‍കിയ രാജ്യത്തും കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്തെ 70 ശതമാനം ആളുകള്‍ക്ക് ഒരു ഡോസ് മരുന്നും 60 ശതമാനം ആളുകള്‍ക്ക് രണ്ട് ഡോസ് മരുന്നും നല്‍കിയ ഈ ദ്വീപ് രാജ്യത്തുള്ള കൊവിഡ് രോഗികള്‍ 3 ശതമാനം മാത്രം ആളുകള്‍ വാക്സിന് ലഭിച്ച ഇന്ത്യയേക്കാള്‍ രണ്ടിരട്ടിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സീഷെല്‍സാണ് ഈ ദ്വീപുരാജ്യം.

വിനോദസഞ്ചാരികളെ ആശ്രയിച്ചുള്ള സാമ്പത്തിക വ്യവസ്ഥയാണ് സീഷെല്‍സിലേത്. കഴിഞ്ഞ മാര്‍ച്ചിലാണ് കൊവിഡ് വ്യാപനത്തിനിടെ അടച്ചിട്ട അതിര്‍ത്തികള്‍ സീഷെല്‍സ് തുറന്നത്. ഒരുലക്ഷത്തോളം വരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് മാസ് വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു ഇത്. ലോകത്തിലെ തന്നെ ഏറ്റവുമധികം ആളുകള്‍ വാക്സിന്‍ സ്വീകരിച്ച രാഷ്ട്രവും ഇതാണ്. യുഎഇ നല്‍കിയ ചൈനയുടെ സിനോഫാം വാക്സിന്‍, കൊവിഷീല്‍ഡുമാണ് വ്യാപക വാക്സിന്‍ വിതരണത്തിനായി സീഷെല്‍സില്‍ ഉപയോഗിച്ചത്.

Latest Videos

undefined

വാക്സിന്‍ വിതരണത്തിന് ഏറെ പ്രശംസ നേടിയ ഇസ്രയേലിനെക്കാളും യുകെയെക്കാളും മുന്നിലാണ് സീഷെല്‍സുള്ളത്. എന്നാലും കൊവിഡ് രോഗികളുടെ എണ്ണത്തിലും സീഷെല്‍സ് ഏറെ മുന്നിലാണ്. കഴിഞ്ഞ ആഴ്ച സീഷെല്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത്  റെക്കോര്‍ഡ് നമ്പരാണ്. 6373 കൊവിഡ് രോഗികളാണ് സീഷെല്‍സില്‍ നിലവിലപള്ളത്. 28 പേരാണ് കൊവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!