ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തതിനെത്തുടർന്നാണ് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്
ജറൂസലേം: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ബന്ദ് സംഘടിപ്പിച്ചു. ബന്ദി മോചന കരാർ ഒപ്പുവെക്കാൻ ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേലികളാണ് പ്രധാനമന്ത്രിക്കെതിരെയും സർക്കാറിനെതിരെയും ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിനെ തുടർന്ന് ഇസ്രായേൽ നിശ്ചലമായി. പിന്നാലെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സമരം, രാജ്യത്തിന് നാണക്കേടാണെന്നും ഹമാസ് നേതാവ് യഹിയ സിൻവാറിന് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും നെതന്യാഹു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഗസ്സ മുനമ്പിൽ നിന്ന് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രതിരോധ സേന കണ്ടെടുത്തതിനെത്തുടർന്നാണ് ഇസ്രായേൽ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് ലേബർ ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും വിമാനത്താവളമടക്കം ഇസ്രായേൽ പൂർണമായും സ്തംഭിച്ചു.
undefined
Read More.... യൂസഫലി നൽകിയ വമ്പൻ സർപ്രൈസ്, ഞെട്ടി വ്ളോഗർ; ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനത്തിൻ്റെ പ്രത്യേകത ഇതാണ്...
വിദ്യാലയങ്ങൾ, ബാങ്കുകൾ, ഫാക്ടറികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഭാഗികമായോ പൂർണമായോ പണിമുടക്കിയപ്പോൾ ചിലയിടങ്ങളിൽ ബസ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. ലക്ഷങ്ങളാണ് പണിമുടക്കിൽ അണിനിരന്നത്. ശനിയാഴ്ച ഗസ്സയിൽ ആറു ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.