അസാധാരണമായി വീർത്ത വയറുമായി യുവാവ്, കണ്ടെത്തിയത്, ചെറുകുപ്പികളിൽ വിഷചിലന്തികളും സിപ്ലോക്ക് കവറിൽ പഴുതാരകളും

By Web Team  |  First Published Nov 21, 2024, 8:13 PM IST

ദക്ഷിണ കൊറിയയിലേക്ക് പോകാനെത്തിയ യുവാവിന്റെ വയറ് അസാധാരണമായി വീർത്ത നിലയിൽ. പരിശോധനയിൽ പുറത്ത് ചാടിയത് പഴുതാരയും വിഷ ചിലന്തികളും


ലിമ: 320 വിഷ ചിലന്തികളെയും 110 പഴുതാരകളേയും ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് അറസ്റ്റിൽ. പെറുവിലാണ് ശരീരത്തിൽ സംരക്ഷിത ഇനത്തിലുള്ള ചെറുപ്രാണികളുമായി എത്തിയ 28കാരൻ അറസ്റ്റിലായത്. ദക്ഷിണ കൊറിയൻ സ്വദേശിയായ 28കാരൻ  ലിമയിലെ ജോർജ് ചാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ പിടിയിലായത്. 

28കാരന്റെ വയറ് അസാധാരണമായ രീതിയിൽ വീർത്തിരുന്നതാണ് ഉദ്യോഗസ്ഥരിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. നവംബർ ആദ്യവാരമായിരുന്നു അറസ്റ്റ്. വിഷ ചിലന്തികളെ ചെറിയ ട്യൂബ് പോലുള്ള പാക്കറ്റുകളിൽ പൊതിഞ്ഞ് ശരീരത്തിൽ കെട്ടി വയ്ക്കുകയാണ് യുവാവ് ചെയ്തത്. ഇയാളുടെ സിപ് ലോക്ക് ബാഗിൽ നിന്നും ചെറുപ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. ബുള്ളറ്റ് ഉറുമ്പുകളേയും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Latest Videos

undefined

ദക്ഷിണ കൊറിയയിലേക്ക് ഫ്രാൻസ് വഴി പോകുന്നതിനിടയിലാണ് പെറുവിൽ യുവാവ് കുടുങ്ങിയത്. വിമാനത്താവളത്തിലെ പരിസ്ഥിതി വകുപ്പ് അധികൃതരാണ് യുവാവിനെ പരിശോധിച്ചത്. പെറുവിലെ ആമസോൺ മേഖലയായ മാദ്രേ ദേ ഡിയോസിൽ നിന്നാണ് സംരക്ഷിത പ്രാണികളെ ഇയാൾ ശേഖരിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷക്കണക്കിന് ഡോളർ വില വരുന്ന പ്രാണികളെയാണ് പിടികൂടിയിട്ടുള്ളത്. 

2021 ഡിസംബറിൽ കൊളംബിയയിൽ 232 വിഷ ചിലന്തികളും 67 പാറ്റകളും 9 ചിലന്തി മുട്ടകളും ഒരു തേളും ഏഴ് തേൾ കുഞ്ഞുങ്ങളുമായി യുവാവ് അറസ്റ്റിലായിരുന്നു. സെപ്തംബറിൽ 3500 സ്രാവിന്റെ ചിറകുകൾ ഹോങ്കോംഗിൽ പിടികൂടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!