ഫി​ലി​പ്പി​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

By Web Team  |  First Published Aug 3, 2024, 10:04 AM IST

ബാ​ഴ്സ​ലോ​ണ ഗ്രാ​മ​ത്തി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ 17 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ്ജി​എ​സ് അ​റി​യി​ച്ചു. 


മ​നി​ല: ഫി​ലി​പ്പി​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തെ​ക്ക​ൻ ഫി​ലി​പ്പി​ൻ​സ് തീ​ര​ത്ത് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.   ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ബാ​ഴ്സ​ലോ​ണ ഗ്രാ​മ​ത്തി​ൽ നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ 17 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ്ജി​എ​സ് അ​റി​യി​ച്ചു. 

ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തു​ട​ർ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  ഫി​ലി​പ്പി​ൻ​സിൽ ഭൂ​ച​ല​നം പതിവാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Latest Videos

Read More : തോക്കുമായി 3 പേർ, ജ്വല്ലറിയിലേക്ക് ഇരച്ചെത്തി; 20 സെക്കന്‍റിനുള്ളിൽ ലക്ഷങ്ങളുടെ ആഭരണം കവർന്ന് രക്ഷപ്പെട്ടു

click me!