1981ൽ ഇന്ത്യൻ വിമാനം റാഞ്ചിയ ഖാലിസ്ഥാൻ ഭീകരൻ, പിടികിട്ടാപ്പുള്ളി ഗജീന്ദർ സിംഗ് പാകിസ്ഥാനിൽ മരിച്ചു

By Web Team  |  First Published Jul 7, 2024, 10:24 AM IST
ന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാൾ ലാഹോറിൽ ആയിരുന്നു കഴിഞ്ഞത്

ലാഹോര്‍: 1981-ൽ ലാഹോറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് പാകിസ്ഥാനിൽ മരിച്ചു. ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാൾ ലാഹോറിൽ ആയിരുന്നു കഴിഞ്ഞത്. രോഗം ബാധിച്ചാണ് മരണം.

 1981 സെപ്തംബർ 29ന് ആണ് 111 യാത്രക്കാരും ആറ് ജീവനക്കാരുമടങ്ങിയ വിമാനം ഗജീന്ദർ സിംഗും നാലു കൂട്ടാളികളും ചേർന്ന് റാഞ്ചിയത്. ഭിന്ദ്രൻവാല അടക്കം ജയിലിൽ ഉള്ള ഖാലിസ്ഥാനികളുടെ മോചനം ആവശ്യപ്പെട്ടായിരുന്നു വിമാനം റാഞ്ചൽ. 

Latest Videos

യാത്രക്കാരെ അപായമില്ലതെ രക്ഷപ്പെടുത്താൻ ആയെങ്കിലും ഈ വിമാന റാഞ്ചൽ ഇന്ത്യക്ക് വലിയ ആഘാതം ആയിരുന്നു. രോഗബാധിതർ ആകുന്നതുവരെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു ഗജീന്ദർ സിംഗ്.

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!