നികുതി വർധന സംബന്ധിച്ച ബില്ലിൽ താൻ ഒപ്പിടില്ലെന്ന് വില്യം റൂട്ടോ ബുധനാഴ്ച വിശദമാക്കി. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്
നയ്റോബി: നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പാർലെമെന്റിലേക്ക് അടക്കം പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെയാണ് തീരുമാനം. ബുധനാഴ്ചയാണ് വില്യം റൂട്ടോ ഇക്കാര്യം വിശദമാക്കിയത്. നികുതി വർധന സംബന്ധിച്ച ബില്ലിൽ താൻ ഒപ്പിടില്ലെന്ന് വില്യം റൂട്ടോ ബുധനാഴ്ച വിശദമാക്കി. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളിൽ പരിക്കേറ്റിരുന്നു. 2024ലെ സാമ്പത്തിക ബില്ലിനെതിരായ രാജ്യത്തെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും വില്യം വിശദമാക്കി. പ്രതിഷേധവുമായി നിരത്തിലിറങ്ങിയ യുവ ജനതയോട് സംവദിക്കുമെന്നും പരിഹാര മാർഗങ്ങൾ സ്വീകരിക്കുമെന്നും വില്യം റൂട്ടോ വിശദമാക്കി. ഒരാഴ്ചയോളം നീണ്ട് നിന്ന പ്രതിഷേധക്കാരുടെ ആവശ്യങ്ങൾക്ക് അനുകൂലമാണ് വില്യമിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടിരുന്നു. കൂറ്റൻ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിക്കുകയും ചെയ്തിരുന്നു.
പൊലീസ് വെടിവയ്പിൽ പത്തോളം പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. കടകളിൽ നിന്ന് ആള്‍ക്കൂട്ടം സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റൂട്ടോയുടെ സാമ്പത്തിക സമാശ്വാസ വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങള്‍ തന്നെയാണ് ഇപ്പോൾ തെരുവിലിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം