'വാക്സിനെടുക്കൂ, ബിയർ കഴിക്കൂ'; രാജ്യത്തെ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കാൻ പ്രഖ്യാപനവുമായി ജോ ബൈഡൻ

By Web Team  |  First Published Jun 3, 2021, 3:54 PM IST

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്സീൻ എത്തിക്കാനുള്ള പദ്ധതിയാണ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കുന്നത്. ജൂലൈ നാലിനാണ് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. 


വാഷിം​ഗ്ടൺ: കൊവിഡിനെതിരെ വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി ബിയർ വാ​ഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.  സ്വാതന്ത്ര്യദിനത്തോട്  അനുബന്ധിച്ച് ജൂലൈ നാല് ദേശീയ അവധി ദിനത്തില്‍ രാജ്യത്തെ 70 ശതമാനം ആളുകളിലേക്കും വാക്സീൻ എത്തിക്കാനുള്ള പദ്ധതിയാണ് വൈറ്റ് ഹൗസ് ലക്ഷ്യമാക്കുന്നത്. ഒരു ഷോട്ട് നേടു, ഒരു ബിയര്‍ കഴിക്കുക എന്നാണ് പ്രചാരണത്തില്‍ ബൈഡന്‍ ആഹ്വാനം ചെയ്തത്. 

വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് നിരവധി ആനുകൂല്യങ്ങളാണ് ഹൗസ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. വാക്സിനേഷന്റെ പ്രയോജനവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. മഹാമാരിക്കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ജോ ബൈഡൻ. ആന്‍ഹ്യൂസര്‍ ബുഷ് പോലെയുള്ള മദ്യകന്പനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ വരെയാണ് വാക്സീന്‍ പദ്ധതിയിലേക്ക് വൈറ്റ്ഹൌസ് എത്തിച്ചിരിക്കുന്നത്. 

Latest Videos

undefined

'അമേരിക്കയിലെ ജനങ്ങളോട് സഹായം ചോദിക്കുകയാണ്. എല്ലാവരും ഇത് എടുക്കാന്‍ പോകുന്നു. കൊവിഡില്‍ നിന്ന് സ്വാതന്ത്ര്യം നേടാനും ഒരു വര്‍ഷത്തിലേറെയായി നമ്മുടെ ജീവിതത്തെ പിടിമുറുക്കിയതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും.' ജോ ബൈഡന്‍ പറഞ്ഞു. വാക്സിൻ എടുക്കാൻ പേടി വേണ്ടെന്നും വാക്സിനെടുത്ത്, ഒരു ബിയർ കഴി‍ച്ച് സന്തോഷത്തോടെ ജീവിക്കൂ എന്നുമാണ് ബൈഡന്റെ ആഹ്വാനം.

അമേരിക്കയിലെ ജനസംഖ്യയുടെ 62.8 ശതമാനം പേർ ഇതുവരെ ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്. 133.6 ദശലക്ഷം പേർ പൂർണ്ണമായി വാക്സീൻ സ്വീകരിച്ചവരാണ്. 12 സംസ്ഥാനങ്ങളില്‍ 70 ശതമാനം കടന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന ആഴ്ചകളില്‍ ഈ ലക്ഷ്യത്തിലേക്ക് എത്തുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വാക്സിനേഷന്‍റെ പ്രാധാന്യവും പ്രയോജനവും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നിരവധി ആനുകൂല്യങ്ങളും വാഗ്ദാനങ്ങളുമാണ് ബൈഡന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!