ലങ്കയെ ചുവപ്പിച്ച അനുരയെ നേരിൽ കണ്ട് അഭിനന്ദിച്ച് ജയശങ്കർ, ഹരിനിയുമായും കൂടിക്കാഴ്ച; 'ഡിജിറ്റൽ മേഖലയിൽ സഹകരണം'

By Web TeamFirst Published Oct 4, 2024, 6:54 PM IST
Highlights

ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ കൊളംബോയിലെത്തിയത്

കൊളംബോ: ശ്രീലങ്കയുടെ പുതിയ ഭരണ നേതൃത്വവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിനി അമരസൂര്യ എന്നിവരുമായാണ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബയിലെത്തിയ വിദേശകാര്യ മന്ത്രി ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും  വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

Latest Videos

ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ കൊളംബോയിലെത്തിയത്. ശ്രീലങ്കയുടെ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പുതിയ ഉത്തരവാദിത്തത്തിൽ ആശംസകൾ അറിയിച്ചതായി ജയശങ്കർ എക്സിലൂടെ വ്യക്തമാക്കി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലങ്കൻ ഭരണ നേതൃത്വവുമായി ചർച്ച ചെയ്തെന്നും ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ സഹകരിച്ച് മുന്നോട്ടുപോകാൻ ധാരണയായതായും വിദേശകാര്യ മന്ത്രി വിവരിച്ചു.

അതിനിടെ എസ് ജയശങ്കർ പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായി. ഈ മാസം 15, 16 തീയതികളിൽ ജയശങ്കർ ഇസ്ലാമാബാദ് സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാകുമിത്. ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രിയാണ് ജയശങ്കർ. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. അന്ന് സുഷമ സ്വരാജാണ് പാകിസ്ഥാനിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ മോദിക്ക് പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഒരു മാസം മുൻപ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന്, ജയശങ്കർ കടുത്ത ഭാഷയിൽ തിരിച്ചടി നൽകിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാക് ഭീകരവാദ നയത്തെക്കുറിച്ച് സംസാരിച്ച ജയശങ്കർ, പാകിസ്ഥാന്‍റെ ദുഷ്പ്രവൃത്തികൾക്ക് ഉറപ്പായും അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ലെന്നും യു എൻ ജനറൽ അസംബ്ലിയിൽ എസ്. ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!