ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

By Web Team  |  First Published Apr 11, 2024, 6:13 AM IST

മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു.


ഗാസ: ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പെരുന്നാൾ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു.

മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. അമേരിക്കൻ രഹാസ്യാന്വേഷ ഏജൻസിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തിൽ കെയ്റോയിൽ ചർച്ച തുടരുന്നതിനിടൊണ് ആക്രമണം. എന്നാൽ പുതിയ സാഹചര്യത്തിൽ സമാധാന കരാറിന് ഹമാസ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം മാറില്ലെന്ന് ഹനിയ പറഞ്ഞു. 900 പലസ്തീനികളെ തടവിൽ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം. 

Latest Videos

 

 

click me!