സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, കെട്ടിടം തകർന്നു; പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

By Web Team  |  First Published Apr 2, 2024, 12:30 AM IST

ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ.


ബെയ്റൂട്ട്: സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ  ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍ററുമുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചു.

ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍റർ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവർ കൊല്ലപ്പെട്ടെന്ന വാർത്ത അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Videos

Read More :  അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവ‍ർത്തനം നിർത്തി; ഈ മാസത്തെ നറുക്കെടുപ്പ് ഏപ്രിൽ മൂന്നിന് നടക്കും

click me!