10-ാം ക്ലാസ് യോ​ഗ്യത, 2 ലക്ഷം ശമ്പളം, ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ; തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ചു

By Web TeamFirst Published Sep 11, 2024, 7:44 AM IST
Highlights

നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോ​ഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു.

ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 5,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയച്ചു. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഇസ്രായേലിൽ നിന്നുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.

നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് മഹാരാഷ്ട്രയിലായിരിക്കും നടക്കുക. നിർമാണത്തൊഴിലാളികൾക്ക് പുറമേ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5,000 ആരോ​ഗ്യപ്രവർത്തകരെയും റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഉദ്യോഗാർഥികൾ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഒരു അംഗീകൃത ഇന്ത്യൻ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പുറമെ, 990 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ഒരു കെയർഗിവിംഗ് കോഴ്‌സും ഉണ്ടായിരിക്കണം.

Latest Videos

ഈ വർഷമാദ്യം നിർമ്മാണ തൊഴിലാളികൾക്കായുള്ള റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ മൊത്തം 16,832 ഉദ്യോഗാർഥികൾ പങ്കെടുത്തു. 10,349 പേരെ തെരഞ്ഞെടുത്തു. വിജയികളായ ഉദ്യോഗാർഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ്, ഭക്ഷണം, താമസം, കൂടാതെ പ്രതിമാസ ബോണസ്  എന്നിവയ്‌ക്കൊപ്പം 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. 2023 നവംബറിൽ ഒപ്പുവച്ച കരാറിനെ തുടർന്ന് നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനാണ് അന്ന് റിക്രൂട്ട്മെന്റ് നടത്തിയത്. ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട റിക്രൂട്ട്‌മെൻ്റ്. 

click me!