ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്.
ദില്ലി: ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇന്ന് രാവിലെയാണ് ഇറാൻ സൈന്യം കപ്പൽ തടഞ്ഞത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുമുണ്ട്.
പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം. ബ്രിട്ടീഷ് കമ്പനിയുടെ കീഴിലുള്ളതാണ് കപ്പൽ. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥൻ ഇയാൽ ഒഫർ ഇസ്രായേലി പൗരത്വമുള്ള വ്യക്തിയാണെന്ന് ഇസ്രായേൽ അറിയിച്ചു. കപ്പലിൽ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. ജീവനക്കാരെയും കപ്പലിനെയും തിരികെ എത്തിക്കാൻ ഇടപെടൽ തുടങ്ങിയെന്നും എം എസ് സി കപ്പൽ കമ്പനി അറിയിച്ചു.