ലോകത്തെ പ്രധാന വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നന് അംഗത്വം പ്രയോജനപ്പെടുത്തുമെന്ന് ഇന്തൊഷ്യ അറിയിച്ചു.
ദില്ലി: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അംഗത്വം നൽകി. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യക്ക് അംഗത്വം നൽകിയ കാര്യം അറിയിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇന്തൊനേഷ്യ കൂടി വന്നതോടെ രാജ്യങ്ങളുടെ എണ്ണം ആറായി. കൂട്ടായ്മയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
ലോകത്തെ പ്രധാന വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നന് അംഗത്വം പ്രയോജനപ്പെടുത്തുമെന്ന് ഇന്തൊഷ്യ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ. 2009ൽ ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ബ്രിക് രൂപപ്പെടുന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ബ്രിക്സ് എന്ന പേരിൽ അറിയപ്പെട്ടു. ഇന്തൊനേഷ്യ നേരത്തെയും അംഗത്വത്തിന് ശ്രമിച്ചിരുന്നു. 2023ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയുടെ അംഗത്വ ആവശ്യത്തിന് അംഗീകാരം നൽകി.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രബോവോ സുബിയാന്റോ പ്രസിഡന്റായി അധികാരമേറ്റതോടെ പ്രവേശനം വേഗത്തിലായി. ഈജിപ്ത്, എത്യോപിയ, ഇറാൻ, യുഎഇ, തുടങ്ങിയ രാജ്യങ്ങളും ബ്രിക്സിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.