ഒട്ടാവയിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Apr 29, 2025, 09:48 AM IST
ഒട്ടാവയിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഏപ്രിൽ 25 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി പൊലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് വൻഷികയെ കാണാതായത്. എഎപി നേതാവും എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിങ്ങിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വൻഷിക, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനായി രണ്ടര വർഷം മുമ്പ് ഒട്ടാവയിലേക്ക് താമസം മാറിയതായി റിപ്പോർട്ടുണ്ട്.

'നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചത് ഉന്നതന്‍'; ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരൻ

ഏപ്രിൽ 25 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി പൊലീസ് സർവീസിന് നൽകിയ പരാതിയിൽ പറയുന്നു. വൻഷികയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം ആശങ്കാകുലരായിരുന്നു. "2025 ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം 7 മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടിൽ നിന്ന് വാടക മുറി കാണാൻ പോയ ശേഷം 8-9 മണിയോടെ വൻഷികയെ കാണാതായി. അന്ന് രാത്രി 11:40 ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് നടന്ന ഒരു പ്രധാന പരീക്ഷയിൽ അവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏറെ അന്വേഷിച്ചിട്ടും അവർ എവിടെയാണെന്ന് വിവരം ലഭിച്ചില്ലെന്നും പരാതിയിൽ വ്യക്തമാക്കി.  

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'
'മുള്ള് തൊണ്ടയിൽ കുടുങ്ങില്ല, ഇത് ചൈനയുടെ ഉറപ്പ്', മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന