16 പേരുടെ മരണത്തിന് കാരണമായ വാഹനാപകടം, ഇന്ത്യൻ വംശജനായ ട്രെക്ക് ഡ്രൈവറെ നാട് കടത്താനൊരുങ്ങി കാനഡ

By Web Team  |  First Published May 25, 2024, 2:47 PM IST

2018 ഏപ്രിൽ 6നുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ നാടുകടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്


ടൊറന്റോ: 2018ൽ 16 പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിലെ പ്രതിയായ ഇന്ത്യൻ വംശജനെ നാട് കടത്താനൊരുങ്ങി കാനഡ. ട്രെക്ക് ഡ്രൈവറായ ജസ്കിറാത് സിംഗ് സിദ്ദു എന്ന ഇന്ത്യൻ വംശജനെയാണ് കാനഡ ഇന്ത്യയിലേക്ക് നാടുകടത്തുന്നത്. ഒരു ജൂനിയർ ഹോക്കി ടീം സഞ്ചരിച്ച ബസുമായാണ് ജസ്കിറാത് സിംഗ് സിദ്ദുവിന്റെ ട്രെക്ക് കൂട്ടിയിടിച്ചത്. 2018 ഏപ്രിൽ 6നുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ നാടുകടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡാണ് കേസ് പരിഗണിച്ചത്. ജസ്കിറാത് സിംഗ് സിദ്ദു സിഗ്നൽ അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യൻ പൌരനായ ജസ്കിറാത് സിംഗ് സിദ്ദുവിന് കാനഡയിൽ പിആർ ഉള്ള വ്യക്തിയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് എട്ട് വർഷത്തെ തടവ് ശിക്ഷയാണ് ജസ്കിറാത് സിംഗ് സിദ്ദുവിന് വിധിച്ചത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ഏറിയ പങ്കും ആളുകളും യുവാവിനെ നാടുകടത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!