അർദ്ധ മരുഭൂമിയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തിൽ. തിവ്രവാദ പ്രവർത്തനങ്ങള്‍ക്കെതിരെ, സംയുക്ത സൈനിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യ - യുഎസ് സംയുക്ത സൈനിക അഭ്യാസത്തിന്‍റെ 20 -ാം പതിപ്പായ 'യുദ്ധ അഭ്യാസ് -2024' (Yudh Abhyas 2024) ന് രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ഇന്ന് തുടക്കമായി. ഈ മാസം 22 വരെയാണ് സൈനിക അഭ്യാസം. 2004 മുതലാണ് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിൽ സൈനിക അഭ്യാസം തുടങ്ങിയത്. ഇരുപതാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. അറൂനൂറ് സൈനികർ അടങ്ങുന്ന ഇന്ത്യൻ കരസേന സംഘവും യുഎസ് ആർമിയുടെ അലാസ്ക ആസ്ഥാനമായുള്ള 11-ആം എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനിലെ സൈനികരാണ് യുഎസ് സംഘത്തിലുള്ളത്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമാണ് സൈനികാഭ്യാസം. സാങ്കേതികവിദ്യ കൈമാറ്റം, യുദ്ധരംഗത്തെ പുതിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള പരിശീലനം, ആയുധ ശക്തിയുടെ പ്രകടനം എന്നിവയും സൈനിക അഭ്യാസത്തിന്‍റെ ഭാഗമായി നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് യുദ്ധ് അഭ്യാസ് സഹായകരമാകുമെന്ന് കരസേന വൃത്തങ്ങൾ വ്യക്തമാക്കി.
undefined
രാജ്പുത് റെജിമെൻ്റിൻ്റെ ഒരു ബറ്റാലിയനും മറ്റ് സൈനിക മേഖലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുമാണ് 600 പേർ അടങ്ങുന്ന ഇന്ത്യൻ ആർമിയെ പ്രതിനിധീകരിക്കുന്നത്. അതെ തന്നെ സൈനികർ അലാസ്ക ആസ്ഥാനമായുള്ള 11-ആം എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനിൽ നിന്നും രാജസ്ഥാന്‍ മരുഭൂമിയില്‍ അഭ്യാസം നടത്തുന്നു. അർദ്ധ മരുഭൂമിയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അഭ്യാസം. തിവ്രവാദ പ്രവർത്തനങ്ങള്‍ക്കെതിരെ സംയുക്ത സൈനിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സൈനികാഭ്യാസത്തിന്‍റെ ലക്ഷ്യം. തീവ്രവാദത്തിനെതിരെ സംയുക്ത പ്രതികരണം, സംയുക്ത ആസൂത്രണം എന്നിവയ്ക്കായി മരുഭൂമികളില്‍ തീവ്രവാദ വിരുദ്ധ ദൗത്യങ്ങൾ അനുകരിക്കുന്ന സംയോജിത ഫീൽഡ് പരിശീലന വ്യായാമങ്ങളും ഉൾപ്പെടുന്നു.