ഇന്ത്യ കൈമാറിയത് 462 പേരുടെ പട്ടിക, പാക്കിസ്ഥാൻ കൈമാറിയത് 266 പേരുടെ പട്ടിക; മൊത്തം തടവുകാരുടെ കണക്ക് ഇങ്ങനെ

By Web Desk  |  First Published Jan 1, 2025, 7:49 PM IST

ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്


ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. 462 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. ഇവരിൽ 81 പേർ മത്സ്യത്തൊഴിലാളികളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 266 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഈ പട്ടികയിൽ 217 പേർ മത്സ്യത്തൊഴിലാളികളാണ്. ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്. ഇത് പ്രകാരമാണ് പുതുവത്സരദിനത്തിൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും അങ്ങോട്ടുമിങ്ങോട്ടും തടവുകാരുടെ പട്ടിക കൈമാറിയത്.

Year Ender 2024: അസ്ഥിരതകൾ അവസാനിക്കാത്ത വര്‍ഷം; 2024-ൽ ലോകം ശ്രദ്ധിച്ച അഞ്ച് ആഭ്യന്തര കലഹങ്ങൾ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!