പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന് ഇന്ത്യ; അനുകൂലിച്ച് 124 രാജ്യങ്ങൾ

By Web TeamFirst Published Sep 19, 2024, 1:03 PM IST
Highlights

124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യുകെയും അടക്കം 42 രാജ്യങ്ങൾ വിട്ടു നിന്നപ്പോൾ അമേരിക്ക പ്രമേയത്തെ എതിർത്തു.

ദില്ലി : പലസ്തീനെ അനുകൂലിക്കുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യ. ഇസ്രയേൽ ഒരു കൊല്ലത്തിനകം പലസ്തീനിലെ അധിനിവേശ പ്രദേശങ്ങൾ ഒഴിയണം എന്ന പ്രമേയത്തിന്റെ  വോട്ടെടുപ്പിൽ നിന്നാണ് ഇന്ത്യ വിട്ടു നിന്നത്. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യുകെയും അടക്കം 42 രാജ്യങ്ങൾ വിട്ടു നിന്നപ്പോൾ അമേരിക്ക പ്രമേയത്തെ എതിർത്തു. വിഷയം രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടുള്ളതു കൊണ്ടാണ് വിട്ടു നിന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ കാണാനിരിക്കെയാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതെന്നതും ശ്രദ്ധേയമാണ്.  

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ;എം പോക്സ് ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണം

Latest Videos

 

 

click me!