അതേ സമയം, ഞങ്ങൾ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വാഷിങ്ടൺ: ചില അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി നിയുക്ത യുഎസ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ ചുമത്തിയ ഉയർന്ന താരിഫിന് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ചുമത്താനുള്ള തൻ്റെ ഉദ്ദേശ്യം ട്രംപ് ആവർത്തിച്ചു. ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ, ഞങ്ങളും അതേ രീതിയിൽ അവർക്കും നികുതി ചുമത്തും. മിക്കവാറും എല്ലാ കേസുകളിലും, ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തുകയാണ്. അതേ സമയം, ഞങ്ങൾ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിലും ട്രംപ് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 2025 ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഇതിന് മുമ്പ് തന്നെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) നാടുകടത്താനായി ഏകദേശം 1.5 ദശലക്ഷം വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
undefined
18,000 ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാർ യുഎസ് സർക്കാർ തയ്യാറാക്കിയ ഈ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2024 നവംബറിൽ പുറത്തിറക്കിയ ഐസിഇ ഡാറ്റാ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ തടങ്കലില്‍ അല്ലാതെ നാടുകടത്തപ്പെടേണ്ടവരുടെ പട്ടികയില്‍ 1.5 ദശലക്ഷം വ്യക്തികളാണ് ഉള്ളത്. അതില്‍ 17,940 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കുകൾ പ്രകാരം മെക്സിക്കോയ്ക്കും എൽ സാൽവഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ സംഖ്യ ഇന്ത്യക്കാരുടേതാണ്. യുഎസിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്കുകൾ. ഒക്ടോബറിൽ ഈ ഡാറ്റ പുറത്തുവിടുന്നതിന് മുമ്പ് അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ യുഎസ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചിരുന്നു.