ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു, പേമാരി വിതച്ച് 'ബോംബ്', മിന്നൽ പ്രളയ മുന്നറിയിപ്പ്

By Web Team  |  First Published Nov 20, 2024, 2:05 PM IST

അമേരിക്കയുടെ  വടക്ക് പടിഞ്ഞാറൻ മേഖലകൾ പേമാരിയിൽ മുക്കിയാണ് ബോംബ് ചുഴലിക്കാറ്റ് എത്തിയത്. മരങ്ങൾ കടപുഴകി വീണതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം നിലച്ചു


കാലിഫോർണിയ: ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കര തൊട്ടു. പിന്നാലെ അമേരിക്കയുടെ  വടക്ക് പടിഞ്ഞാറൻ മേഖലകൾ വൻ പേമാരി. ചൊവ്വാഴ്ചയാണ് ബോംബ് ചുഴലിക്കാറ്റ് കര തൊട്ടത്.  പേമാരിയിൽ  പലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം നിലച്ചു. 

ചൊവ്വാഴ്ച മുതൽ വെളളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് മേഖലയിൽ നൽകിയിട്ടുള്ളത്. പസഫിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ വലിയ രീതിയിലാണ് മേഘങ്ങൾ എത്തിയിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ ഗണമായി ബോംബ് ചുഴലിക്കാറ്റാണ് കര തൊട്ടിട്ടുള്ളതെന്നാണ് മുന്നറിയിപ്പ്. ആകാശത്ത് നിന്ന് നദീ ജലം പ്രവഹിക്കുന്നതിന് സമാനമായ രീതിയൽ ജലം ഭൂമിയിൽ പതിക്കുമെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്. 

Latest Videos

undefined

പേമാരിയിൽ ഭൂമിയിലേക്ക് പതിക്കുന്ന അളവിന്റെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് ചുഴലിക്കാറ്റിനൊപ്പമുള്ള പേമാരിയെ വിശേഷിപ്പിക്കുന്നത്. ഇതിൽ വലിയ രീതിയിൽ മഴ കൊണ്ടുവരുന്ന ഗണത്തിലാണ് ഈ ചുഴലിക്കാറ്റും ഉൾപ്പെടുന്നത്. സൌത്ത് പോർട്ട്ലാൻഡ്, ഓറിഗോൺ, സാൻസ്ഫ്രാൻസിസ്കോയുടെ വടക്കൻ മേഖല എന്നിവിടങ്ങളാണ് പേമാരിയിൽ സാരമായി ബാധിക്കുക. 

മിന്നൽ പ്രളയത്തിനുള്ള മുന്നറിയിപ്പും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. മണിക്കൂറിൽ 121 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഒറിഗോൺ, സീറ്റിൽ തീര മേഖലകളിൽ വലിയ രീതിയിൽ തിരമാലകൾ ഉയരും. 20 വർഷത്തിന് ഇടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മുന്നിലുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വാഷിംഗ്ടണിന്റെ പടിഞ്ഞാറൻ മേഖല മുതൽ ഒറിഗോൺ മേഖല വരെ ശക്തമായ മഞ്ഞ് വീഴ്ചയും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 94000 ആളുകൾക്കാണ് പടിഞ്ഞാറൻ വാഷിംഗ്ടണിൽ വൈദ്യുതി ബന്ധം നഷ്ടമായത്. ഒറിഗോണിൽ ഇത് 12000 ആണ്. മഴ ലഭിക്കാത്ത മേഖലകളിൽ മഞ്ഞ് വീഴ്ച ശക്തമാകാനും ചുഴലിക്കാറ്റ് കാരണമാകുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!