യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല; ലെബനനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ 

By Web TeamFirst Published Oct 1, 2024, 4:21 PM IST
Highlights

ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുത്താൽ എന്ത് വില കൊടുത്തും ലെബനനെ സംരക്ഷിക്കുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. 

ടെൽ അവീവ്: ഇസ്രായേലുമായി നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി യുദ്ധം തുടരുമെന്ന് പ്രതിജ്ഞ ചെയ്തതായി ഹിസ്ബുല്ല ഉപനേതാവ് നയീം കാസെം പറഞ്ഞു. ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് നയീം കാസെം നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെങ്കിൽ ലെബനനെ സംരക്ഷിക്കുമെന്നും നയീം കാസെം വ്യക്തമാക്കി. 

നസ്ലല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല മിസൈലുകൾ വിക്ഷേപിച്ചതോടെ ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധം രൂക്ഷമായി. 10 ലക്ഷത്തിലധികം ഇസ്രായേലികൾ സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടിയതായാണ് റിപ്പോർട്ട്. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ രഹസ്യാന്വേഷണ യൂണിറ്റും ടെൽ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള മൊസാദിന്റെ ആസ്ഥാനവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. 

Latest Videos

അതേസമയം, ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. തെക്കൻ ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വടക്കൻ അതിർത്തി ഇസ്രയേൽ യുദ്ധ മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ലെബനനിലെ 20-ലധികം നഗരങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്രയും വേഗം ഇവിടെയുള്ള ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.  

READ MORE: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

click me!